22 ഏപ്രിൽ 2026
തൃശ്ശൂർ പൂരം ബഹു ഭൂരിപക്ഷത്തിനും ആഘോഷമാണ്...
എന്നാൽ,
കച്ചവടക്കാർക്കും മറ്റു പല പൂരാനുബന്ധ
തൊഴിലിലേർപ്പെടുന്നവർക്കും അത് തുടർന്നുള്ള ഒരു വർഷത്തെ അന്നമാണ്...
ഗവണ്മെന്റ് സംവിധാനങ്ങൾക്ക്, അത് തങ്ങളുടെ ജോലിയുടെ ഏറ്റവും കഠിനമായ സമയമാണ്...
വെടിക്കെട്ടപ്പകടത്തിൽ മരിച്ചവർ, പൂരം കലക്കികളെന്ന് മുദ്ര ചാർത്തപ്പെട്ടവർ , ഇടഞ്ഞോടിയ ആനകൾ, മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ച പൂര പ്രമാണിമാർ, പ്രശ്നങ്ങളിൽ ഇടപ്പെട്ട് പേരെടുക്കാനുള്ള തത്രപ്പാടുള്ള പൊതുപ്രവർത്തകർ...
അങ്ങനെ ഓരോ പൂരവും ഓരോ പേരിൽ രേഖപ്പെടുത്തപെടുന്നു...
മുണ്ടത്തികോട് വെടിക്കെട്ടപ്പകടം എന്ന പേരിൽ ഈ വർഷത്തെ പൂരം, തുടങ്ങുന്നതിനുമുന്പേ രേഖപ്പെടുത്തപ്പെട്ടു...
Comments
Post a Comment