#2 - ജോലിയും സംതൃപ്തിയും

ജോലിയിൽ നിന്ന് സംതൃപ്തി കിട്ടുമോ?

എല്ലാവരും ചർച്ച ചെയ്യുന്ന, കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന, ഒരു വിഷയമാണ് ജോലിയും അതിൽ നിനുള്ള സംതൃപ്തിയും.

ഒരു ചോദ്യത്തിൽ നിന്ന് തുടങ്ങാം.

നിങ്ങൾ ജോലി ചെയ്യുന്നത് സ്വന്തമായി തുടങ്ങിയ കമ്പനിയിലാണോ അതോ മറ്റാരുടെയെങ്കിലും കമ്പനിയിലാണോ ?

മറ്റാരുടെയോ കമ്പനി എന്നാണ് ഭൂരിപക്ഷം പേരുടെയും ഉത്തരം എന്നറിയാം.

നിങ്ങള്ക്ക് ശമ്പളം തന്നു നിങ്ങളെ നന്നാക്കണം അല്ലെങ്കിൽ, നിങ്ങളെ  സംതൃപ്തരാക്കണം എന്ന് തോന്നി ആരെങ്കിലും നിങ്ങളെ ജോലിക്ക് തരുമോ?? ഇല്ല അല്ലേ?

അപ്പോൾ നിങ്ങളെ എന്തിനാണ് ഒരു കമ്പനി ജോലിക്ക് വച്ചിരിക്കുന്നത് ? അവർ ആവശ്യപ്പെടുന്ന, അവർക്ക് ആവശ്യമുള്ള ജോലി ചെയ്യാൻ ...അല്ലേ? അപ്പോൾ അത് ചെയ്യുക. അതിൽ നിന്ന് സംതൃപ്തിയും കണ്ടെത്തുക. അതല്ലേ ശരി?

അല്ലാതെ വല്ലവരും ഉണ്ടാക്കിയ കമ്പനിയിൽ നിങ്ങൾ അങ്ങോട്ട് പോയി ജോലി ആവശ്യപ്പെട്ട് ആ ജോലിയിൽ സംതൃപ്തി ഇല്ല എന്ന് നിലവിളിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം?

ഇനി നിങ്ങളുടെ കമ്പനി ആണെങ്കിലോ ? അപ്പോളും നിങ്ങള്ക് തോന്നും പോലെ ഒന്നും പണി ചെയ്യാൻ പറ്റുകയില്ല. ഇനി അങ്ങനെ ചെയ്താലോ? 

എന്താ ആലോചിക്കാൻ എപ്പോ കമ്പനി പൂട്ടി എന്ന് നോക്കിയാൽ മതി.


*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******

Comments