#31 - പേടികൾ

 പേടികളിൽനിന്ന് രക്ഷപെടാനുള്ള ഒരു പരീക്ഷണത്തിൽ കൂടി പരാജയപെട്ടു.
  ശോഭ സിറ്റിയിലെ 9 ഡി വിർച്ച്വൽ റിയാലിറ്റി എക്സ്പീരിയൻസ്   വീണ്ടും എന്നെ പേടിയുടെ മുഖം കാണിച്ചുതന്നു .

 എപ്പോഴാണ് പേടി വല്ലാത്തൊരു ഭാരമായി അനുഭവപ്പെടാൻ തുടങ്ങിയതെന്ന് ഓർമ്മയില്ല 
 വല്ലാതെ പേടിച്ച ഓർമ്മയുള്ള അനുഭവം പറങ്കിമാവിന്റെ കൊമ്പു പൊട്ടി വീണപ്പോളാണ് .
 സ്കൂൾ വിട്ടുള്ള വൈകുന്നേരങ്ങളിലാണ് പറങ്കിയണ്ടി പെറുക്കാൻ ഞാനും അച്ഛനും അമ്മയും അനിയനും പോയിരുന്നത്കയറാവുന്ന മരത്തിന്റെ എല്ലാം മുകളിൽ കയറി കുലുക്കി പറങ്കിയണ്ടി വീഴ്ത്തുമായിരുന്നു. അങ്ങനെ ഒരു ദിവസം കുലുക്കുമ്പോൾ നിന്നിരുന്ന കൊമ്പ് പൊട്ടി താഴെ വീണു .ഞാൻ വേഗത്തിൽ മറ്റൊരു കൊമ്പിലേക്ക് കയറി മാറി താഴെ ഇറങ്ങി പക്ഷെ അന്നത്തെ പേടി ഉയരങ്ങളിൽ കയറുമ്പോൾ എന്റെ ഉള്ളിൽ വരും . താഴെ നോക്കുമ്പോൾ കൈ കാൽ വിറക്കും . കണ്ണടച്ചാലും ശരീരത്തെ മുഴുവനായി സ്തംഭിപ്പിക്കുന്ന എന്തോ ഒന്ന് പടർന്നു കയറും
  ജയന്റ് വീൽ എനിക്ക് പേടിയാണ്വീഗാലാന്റിലെ  റൈഡുകളും കാണുമ്പോൾ തന്നെ എന്റെ കാലിൽ വിറയൽ വരും
 റോഡ് മുറിച്ചു കടക്കുമ്പോൾ , ഒറ്റക്ക് ഇരുട്ടത്ത് നടക്കുമ്പോൾ , നീന്തുമ്പോൾ അങ്ങനെ അങ്ങനെ പലതിനേയും എനിക്ക്   പേടിയാണ്.
 ശ്രമിക്കണം, വീണ്ടും ശ്രമിക്കണം, പേടിയെ പേടിപെടുത്താൻ പഠിക്കണം എന്ന് മനസിനെ പഠിപ്പിക്കാൻ ശ്രമിച്ചു- കൊണ്ടേയിരിക്കുന്നു. 

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******

Comments