ബാലരമ വർമ
അത് കണ്ടു പിടിക്കാൻ പത്രത്തിന്റെ ആ ഭാഗം മുഴുവൻ വായിക്കേണ്ടി വരും. അങ്ങനെ പത്രം വായനയോട് ഒരു ആഭിമുഖ്യം വരും.
എന്റെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകളും ഞാനും ആയി അങ്ങനെ വാക്കുകൾ കണ്ടുപിടിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അവൾ എനിക്ക് കണ്ടുപിടിക്കാനായി ഒരു വാക്ക് പറഞ്ഞു.
ബാലരമ വർമ.... ങേ...
"നീ ഒന്നും കൂടി നോക്ക്... "
അത് തന്യാ അച്ഛാ..."
ഞാൻ പരതി...
ഒന്നും കാണാൻ ഇല്ല... ഒന്ന് കൂടി നോക്കിയപ്പോളാണ്...
ബാലരമ വർമ കണ്ടുപിടിക്കപ്പെട്ടത്....
ക്ഷേത്ര പ്രവേശന വിളംബരം ചെയ്തത് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ...
സ്ഥിരം ബാലരമ വായിക്കുന്ന അവൾ അദ്ദേഹത്തെ ബാലരമ വർമ ആക്കി...
Comments
Post a Comment