ജീവിതം ഒരു യാത്ര
സി പി കുഞ്ഞുമുഹമ്മദ്
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം 'കേരള റോഡ് വേസ് (കെ ആർ എസ് ) എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ പ്രവർത്തിച്ചു വരുന്ന ആൾ' എന്ന് പുസ്തകത്തിന്റെ പുറം ചട്ടയിൽ എഴുതിയതും 'ഒരു ബിസിനസ് കാരന്റെ ഓർമ്മക്കുറിപ്പുകൾ' ന്ന എന്ന ടാഗ് ലൈനും കണ്ടു വാങ്ങിയതാണ്.
നിരാശ ആണ് ഉണ്ടായത്. This is just a diary note. ഞാൻ ജനിച്ചു ജീവിച്ചു എന്ന ഒരു പ്ലെയിൻ വിവരണം.
സത്യം പറഞ്ഞാൽ ബിസിനസ് കാരൻ എന്ന ലേബൽ ഒന്നും ഈ പുസ്തകത്തിന്റെ പേരിൽ അവകാശപെടാനില്ല. കോഴിക്കോട് ചരിത്രം പഠിക്കുന്നവർക്ക് ഒരു റഫറൻസ് ആയി ഉപയോഗിക്കാം എന്ന് മാത്രം അല്ലാതെ ബിസിനസ് ആയി ഇതിന് ഒരു ബന്ധവും ഇല്ല. കോഴിക്കോട് ജില്ലയിലെ മുസ്ലിം ലീഗ്, കോളേജ് എന്നിവയുടെ കാലം അദ്ദേഹത്തിന്റെ കാലത്തിലൂടെ പറയുന്നുണ്ട്. പ്രത്യേകിച്ചു ഒരു പ്രത്യേകതയും ഇല്ല. ബിസിനസ് ബുക്ക് അല്ല. ഏത് വിഭാഗത്തിൽ പെടുത്തും എന്ന് പറയാൻ പറ്റാത്ത ഒരു പ്ലെയിൻ ഞാൻ വിവരണം ഉള്ള പുസ്തകം.
Note: അഭിപ്രായങ്ങൾ വ്യക്തിപരം
Comments
Post a Comment