ഫ്രിഡ്ജും, മിക്സർ ഗ്രൈൻഡറും, ഗ്രൈൻഡറും എല്ലാം ഇന്ന് അടുക്കളയുടെ അവിഭാജ്യമായ ഘടകമാണ്.
കാലത്തിന്റെ മാറ്റങ്ങൾ വരുമ്പോൾ, ചോദ്യം ചെയ്യാതെ, നമ്മൾ പിൻതുടരുന്ന ചിലതുണ്ടാകും. എന്തിനാണ് നമ്മൾ അത് ചെയ്യുന്നതെന്ന് നമ്മൾക്ക് പോലും അറിയാത്ത ചിലത്.
നാളികേരം ചിരകുക
പണ്ട് എന്തിനാണ് നാളികേരം ചിരകിയിരുന്നത് ?
അമ്മിയിൽ അരക്കുമ്പോൾ എളുപ്പത്തിലും വേഗത്തിലും അരഞ്ഞു കിട്ടാൻ വേണ്ടിയാണ് ചിരകിയിരുന്നത്. അമ്മിയിൽ അരച്ചിട്ടുണ്ടെങ്കിൽ മനസിലാകും. വലിയ കഷ്ണങ്ങൾ ആദ്യം ചതക്കണം എന്നാൽ മാത്രമേ അരക്കുവാൻ പറ്റു.
മിക്സിയിൽ നാളികേരം പൂണ്ട് ഇട്ടാൽ പോരെ? ചിരകി ഇടണോ ?
ഇനി വേണമെങ്കിൽ അതിനെ ചെറുതാക്കിക്കോളു എന്നിട്ട് മിക്സിയിൽ ഇട്ടോളൂ.
മിക്സിക്ക് അധികം ജോലി ഭാരമൊന്നും ഉണ്ടാവില്ല. ഇരുമ്പ് മുറിക്കുന്ന ഗ്രൈൻഡിങ് മെഷീന്റെ അതേ മോട്ടോർ ഒക്കെ തന്നെയാണ് മിക്സിയിലും ഉപയോഗിക്കുന്നത്. ഇരുമ്പിനേക്കാൾ ബലമൊന്നും നാളികേര പൂളിന് ഇല്ലല്ലോ?
സാംബാർ പൊടി വാങ്ങി സാമ്പാറിലിടാം പക്ഷെ തേങ്ങ ചിരകി തന്നെ അരക്കണം അല്ലേ?
ഇനി ഒരു മിക്സി സംശയം.
എന്തിനാണ് മൂന്ന് ജാറുകൾ?
ഒരു ജാർ പോരെ?
അടപ്പ് ഒന്ന് റീഡിസൈൻ ചെയ്താൽ എല്ലാം ഒരു ജാറിൽ കൊള്ളില്ലേ?
കുറച്ചു മാത്രം അരക്കുവാൻ ഉള്ളപ്പോൾ ലേശം ഉള്ളിലേക്ക് തള്ളിനിൽക്കുന്ന ഒരു അടപ്പ് വച്ചാൽ പോരെ?
സാംബാർ കഷ്ണങ്ങൾ എന്തിനാണ് പുളിയിലിട്ടു തിളപ്പിക്കുന്നത് ആ കഷ്ണങ്ങൾ ഒരു സ്റ്റീമറിൽ ഇട്ട് പത്തു മിനിറ്റ് ആവി കേറ്റിയാൽ മുരിങ്ങക്ക വെണ്ടയ്ക്ക തക്കാളി എന്നിവ നന്നായി വെന്തു കിട്ടും
ദിവസവും മിൽമ പാൽ മേടിക്കുന്നത് എന്തിനാണ്?
നിങ്ങൾക്ക് കിട്ടുന്നത് രാവിലെ കറന്ന പശുവിന്റെ പാലാണോ?
നിങ്ങൾക്ക് കിട്ടുന്നത് രാവിലെ കറന്ന പശുവിന്റെ പാലാണോ?
പൊടികളോ പാലോ എന്ത് തന്നെ ആയാലും പ്രേസർവേറ്റീവ് ഇല്ലാതെ ഒരു പാട് ദിവസം കേടാകാതെ ഇരിക്കില്ല
എല്ലാത്തിലും അതുണ്ട് പറ്റുമെങ്കിൽ എല്ലാം വീട്ടിലുണ്ടാക്കുക
Comments
Post a Comment