#35 - "വരനെ ആവശ്യമുണ്ട്" ഒരു സിനിമ റിവ്യൂ



വരനെ ആവശ്യമുണ്ട് എന്ന സിനിമ നെറ്ഫ്ലിക്സിൽ കണ്ടു.

ഇതെഴുതണമെന്ന് തോന്നിയത് അതിലെ ചില കഥാസന്ദർഭങ്ങൾ എൻ്റെ അനുഭവങ്ങളോട് ചേർന്നു നില്കുന്നതുകൊണ്ടായിരിക്കാം.

തമാശയിലൂടെ വളരെ രസകരമായി സിനിമ അവതരിപ്പിക്കാൻ സാധിച്ചതിൽ അനൂപ് സത്യൻ എന്ന ഡിറക്ടർക്ക് അഭിമാനിക്കാം .

"എനിക്ക് നഷ്ടമായത് ഒരു ജീവിതമല്ല നല്ല ഒരു അമ്മയെയാണ് "എന്ന് കഥാപാത്രം നിക്കി പറയുന്നത് എൻ്റെ ഒരു നേരനുഭവം കൂടിയാണ്. ഞാൻ എൻ്റെ ഭാര്യയോട് ചോദിച്ചിട്ടുണ്ട് താങ്കൾക്ക് എന്നെ അല്ലാതെ വേറെയാരെയെങ്കിലും കിട്ടുമായിരുന്നില്ലെന്ന് . അതിനുള്ള മറുപടി "കിട്ടുമായിരുന്നു പക്ഷെ എനിക്ക് ഇത്രയും  നല്ല അച്ഛനമ്മമാരെ കിട്ടുമായിരുന്നില്ല" എന്നാണ്. പത്തു വർഷങ്ങൾക്കു മുൻപുള്ള ആ ഒരു സന്ദർഭം ഉള്ളിലേക്ക് മിന്നി കയറി. 

ശരിയാണ് വിവാഹം രണ്ടാളുകൾ തമ്മിലുള്ളത് മാത്രമല്ല  രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ്.

മുൻശുണ്ഠിയും പിന്നീട് അതോർത്തു സങ്കടപെടുന്ന മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം.  സ്റ്റേജ് ഫിയർ ഉള്ള ആൾ, എന്നാൽ  ജോലിയിൽ മിടുക്കൻ, സ്ത്രീകളോട് സംസാരിക്കാൻ പേടിക്കുന്ന ഒരാൾ, ഒറ്റക്കിരിക്കാൻ ഇഷ്ടപെടുന്ന ആൾ, എവിടെയൊക്കെയോ മേജർ ഞാൻ തന്നെയാണോ എന്ന് എനിക്ക് തോന്നിപോയി .

പ്രേമിച്ചു കല്യാണം കഴിക്കുകയും കല്യാണം കഴിഞ്ഞാൽ നിറം മാറുകയും ചെയുന്ന പഠിപ്പുള്ള എന്നാൽ ഒപ്പം ജീവിക്കാൻ കൊള്ളാത്ത എത്രയോ കഥാപാത്രങ്ങളെ നമുക്ക് നിത്യജീവിതത്തിൽ കാണാം. 

സ്ത്രീകളെ അവരുടെ ഇഷ്ടപെട്ട മേഘലകളിലേക്ക് ചേക്കേറാൻ ഈ സിനിമ പറയാതെ പറയുന്നുണ്ട്.

പൊതുസ്‌ഥലത്തുവച്ചു ചുംബിക്കാം പക്ഷെ 'അമ്മ രണ്ടാം വിവാഹം കഴിക്കാൻ പോകുമ്പോൾ ഉണ്ടാകുന്ന മനോഭാവം . പുരോഗമനം വാക്കുകളിൽ മാത്രമൊതുങ്ങുന്ന പുതിയ തലമുറയിലേക്ക് വിരൽചൂണ്ടുന്നു

മേജർ ഉണ്ണികൃഷ്ണനെ ഒരു കോമാളിയായി തോന്നാമെങ്കിലും ഒരു കുക്കർ മേടിച്ചുകൊടുക്കുന്നതിലൂടെ അയാളുടെ ശക്തി രസകരമായി കാണിക്കാൻ സംവിധായകനായിട്ടുണ്ട്.

നിക്കിയുമായുള്ള  അവസാന കൂടി കാഴ്ചയിൽ,  ഈ കല്യാണം നടക്കില്ല എന്ന് ഇത്രെയും ഭംഗിയായി ഉള്ളിൽ കരച്ചിലൊതുക്കി പറയുന്ന ഉർവ്വശി കഥാപാത്രം ശരിക്കും കരയിപ്പിച്ചു.

തുറന്നുപറച്ചിലുകൾ കുടുംബബന്ധങ്ങളെ കൂടുതൽ അടുപ്പിക്കും എന്ന് ഒരുപാടു സന്ദർഭങ്ങളിൽ കാണിച്ചു തരുന്നുണ്ട്‌ . കെട്ടിപിടിച്ചു കരയാൻ മൊബൈലിൽ അമ്മയെ വിളിക്കുന്ന മകൾ... ശരിയാണ് ഈഗോ ആലിയണം...

ജോണി ആന്റണി എന്ന സംവിധയകൻ ഇനിയും കോമേഡിയനായി വരുമെന്ന് തീർച്ചയാണ്. കോമഡിയുടെ മാനറിസത്തോടെ സുരേഷ്‌ഗോപി നന്നായി അഭിനയിച്ചിരിക്കുന്നു

കല്യാണി എന്ന നടിക്ക് എന്തായാലും തൻ്റെ കഥാപാത്രത്തെ ഭംഗിയായി കൈകാര്യം ചെയ്തതിൽ അഭിമാനിക്കാം. കുടുംബം എന്ന വിഷയത്തെ ഇന്നത്തെ സാഹചര്യങ്ങളിൽ നിന്ന് നോക്കിക്കണ്ട അനൂപ് സത്യനും ടീമിനും ഒരു നല്ല സിനിമ തന്നതിൽ നന്ദി രേഖപെടുത്തുന്നു. 

Edited...

ഞാനൊരു സംഭവമാണ്. അത് മനസ്സിലാകണമെങ്കിൽ താഴെയുള്ള ഫേസ്ബുക്ക് സ്ക്രീൻ ഷോട്ട് കാണുക.



*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******

Comments