1. നാളെ എന്താ കൂട്ടാൻ വ്യക്യ ?
നാളെ എന്ത് കൂട്ടാൻ വെക്കണം എന്നുള്ളത് എല്ലാവരും അനുഭവിക്കുന്ന പ്രശ്നമായിരിക്കും. ഞാൻ അത് അറിയാൻ തുടങ്ങിയത് അടുക്കളയിൽ കയറേണ്ടി വന്നപ്പോളാണ് . രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അതൊന്ന് സെറ്റ് ആയാൽ മാത്രമേ ഉറക്കം വരൂ.
(പാലക്കാടൻ ഭാഷയിലെ കൂട്ടാൻ എന്നാൽ ഒഴിച്ച് കറി, അതായത്.. ജി... സാംബാർ, മോരുകറി ഇത്യാദികൾ മീൻകറിയും അതേ ഗണത്തിൽ ഉള്ളതാണ്)
(പാലക്കാടൻ ഭാഷയിലെ കൂട്ടാൻ എന്നാൽ ഒഴിച്ച് കറി, അതായത്.. ജി... സാംബാർ, മോരുകറി ഇത്യാദികൾ മീൻകറിയും അതേ ഗണത്തിൽ ഉള്ളതാണ്)
അമ്മ
മുതൽ അടുക്കളയിൽ കയറുന്ന, ഭക്ഷണമുണ്ടാകുന്ന , എല്ലാവരോടും എനിക്കിപ്പോൾ ഭയങ്കര ബഹുമാനമാണ് . ഭക്ഷണം ഉണ്ടാക്കുന്നതിന് മാത്രമല്ല, അത് രുചിയുള്ള ഭക്ഷണം ആകുന്നു എന്നുള്ളതുകൊണ്ട് കൂടിയാണ് ആ ബഹുമാനം.
ഭക്ഷണം
ഉണ്ടാക്കണം എന്നുള്ളത് ശരി ഉണ്ടാക്കിയതിന്റെ അവസ്ഥയോ? ഇന്നതാണ് ഉണ്ടാക്കിയതെന്ന് എഴുതി വക്കണം . എത്രയായാലും 'അമ്മ ഉണ്ടാകുന്ന ആ രുചി 'നഹീ,
നഹീ' ... അടുത്തുകൂടെ പോകില്ല...
ഉപ്പിന്റെ
കാര്യം തന്നെ എടുക്കാം, ചിലപ്പോൾ കൂടും, ചിലപ്പോൾ കുറയും, ഒന്നും പറയാൻ പറ്റില്ല. കാലാവസ്ഥാ പ്രവചനം പോലെ ആണ് കാര്യങ്ങൾ
2. ചായ
കാച്ചൽ
അതുപിന്നെ
അങ്ങനെ ആണല്ലോ. നോക്കി നിൽകുമ്പോൾ ഒന്നും പാലിന് തിളച്ചു പൊന്താൻ വയ്യ . നമ്മളൊന്ന് മാറിയാൽ പണി പറ്റിക്കും. എളുപ്പം തീരാനുള്ള വ്യഗ്രഹതയിൽ പാലും ചായപൊടിയും പഞ്ചസാരയും എല്ലാം കൂടി ഒന്നിച്ചിട്ട് ഒരു തിളപ്പിക്കൽ ...അങ്ങനെ എല്ലാ ദിവസവും രാവിലെ ഞാൻ ചായ കാച്ചും . പിന്നെ പത്തു മിനിറ്റ് അതെല്ലാം തുടച്ചു വൃത്തിയാക്കും. മുടക്കമില്ലാതെ ഞാൻ ഇത് തുടർന്ന് കൊണ്ട് പോകുന്നു
3 . മൾട്ടി
ടാസ്കിങ്
ഏറ്റവും
വലിയ മൾട്ടി ടാസ്കിങ് സ്പെഷ്യലിസ്റ് അമ്മയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . അടുക്കളയുടെ വേഗത്തിലുള്ള പാചകത്തിന്റെ രഹസ്യം എന്താണെന്ന് അറിയാമോ? അടുപ്പു ഫ്രീ ആവരുത്. ബാക്കി എല്ലാ പരിപാടികളും അതിനിടയിൽ ചെയ്യണം. അടുപ്പ് മാനേജ് ചെയ്താൽ അടുക്കള പാചകം വേഗത്തിൽ കഴിയും. ഹൊറിബിൾ അവസ്ഥയാണ് അത്. കമ്പനിയിലെ ജോലിക്കാരെ ഇതിലും എളുപ്പത്തിൽ മാനേജ് ചെയ്യാം എന്നൊക്കെ ചിലപ്പോൾ തോന്നും.
4 . പ്രാതൽ
"പ്രാതൽ
ക്യാ ബനായക?" ചോദ്യം അവസാനിക്കും മുൻപേ മനസ്സിൽ ഉത്തരം എത്തും .
"ദോശ
പിന്നെ ചട്ടിണി."
"അപ്പൊ
ഇഡലി നോക്കിക്കൂടെ ..."
"പാത്രം ആരു കഴുകും ഹെ?"
ചട്ടിണി
ഇല്ലാതെ എന്ത് ദോശ ? പക്ഷെ ഞാൻ ഉണ്ടാക്കിയ ചട്ടിണിക്കുപോലും ഒരു രുചിയും തോന്നാറില്ല. പറയുമ്പോ കുറച്ചു നാളികേരം , രണ്ടു പച്ചമുളക് , കുറച്ചു ഉപ്പു പിന്നെ ഇഷ്ടമ്പോലെ വെള്ളം ...ഇതല്ലാതെ എന്താ ചട്ടിണിയിൽ... പക്ഷെ രുചി... ങേഹേ ...അതില്ല...
എന്തായാലും
അടുക്കള പരീക്ഷണങ്ങൾ ഒരു കാര്യം മനസിലാക്കി തന്നു ... ഇതൊരു കീറാമുട്ടി ഇടപാടാണ്.
ഉണ്ടാക്കാൻ തുടങ്ങുമ്പോൾ നളപാചകം...
ഉണ്ടാക്കി വരുമ്പോൾ.... ആലോചിക്കാനേ വയ്യ....
പക്ഷെ തുടർന്ന് പോകുന്നു...
വിശപ്പിന്റെ വിളി....
ആരും പുറത്തു പറയാൻ ആഗ്രഹിക്കാത്ത അടുക്കള രഹസ്യങ്ങൾ!!!! അതായിരിക്കും കുറച്ചു കൂടി നന്നാവുക
Comments
Post a Comment