#28 - മൾട്ടി ടാസ്കിങ്

മൾട്ടി ടാസ്കിങ്


മൾട്ടിടാസ്കിങ് എന്നുള്ളത് ഒരു ഘനഗംബീര വിഷയമായി ഓഫീസിൽ ഒരു സെമിനാർ. ഒരുപാട് രീതികളും , എങ്ങനെയൊക്കെ വിഷയം ജീവിതത്തിൽ ഉപയോഗിക്കണമെന്നും ഉപയോഗിക്കരുതെന്നും ഒക്കെ വിവരിച്ചു.
വീട്ടിലെത്തി വിഷയത്തെ പറ്റി ചിന്തിക്കുമ്പോളാണ് എന്റെ വീട്ടിൽ തന്നെയുള്ള മൾട്ടിടാസ്കറെ ശ്രദ്ധിച്ചത്.
 അത് മറ്റാരുമല്ല എന്റെ അമ്മ തന്നെ
രാവിലെ അഞ്ച് മണിക്ക് എഴുനേറ്റ് ഏഴു മണിയാകുമ്പോഴേക്കും ചോറ്, കൂട്ടാൻ, ഉപ്പേരി , രാവിലേക്കുള്ള ദോശ അല്ലെങ്കിൽ ഇഡ്ഡലി, ചട്ടിണി , ചായ ഇത്യാദികൾ ഉണ്ടാക്കി, ഉച്ചക്കുള്ളവ എനിക്കും അനിയനും അച്ഛനും അമ്മയ്ക്കും പാത്രത്തിലാക്കിഭക്ഷണം ഉണ്ടാക്കിയ പാത്രങ്ങൾ കഴുകി അടുക്കള വൃത്തിയാക്കി തുണികഴുകി ഉണക്കാനിട്ട്, സ്വന്തം കുളിയും ഭക്ഷണം കഴിക്കലും ഒക്കെ കഴിഞ്ഞു ജോലിക്ക് പോകാൻ എട്ടര മണിക്ക് അമ്മ വീട്ടിൽ നിന്ന് ഇറങ്ങും .
ഇതിനെ മൾട്ടിടാസ്കിങ് എന്നല്ലാതെ എന്താ പറയുക. സെമിനാറെടുത്ത മാമാ.. എന്റെ 'അമ്മ ഒരു സെമിനാറിനും പങ്കെടുത്തിട്ടില്ല . ഏറ്റവും വലിയ മൾട്ടിടാസ്കിങ് സ്പെഷ്യലിസ്റ് ഉറപ്പായും 'അമ്മ തന്നെ ആണ്.
ഇത് എന്റെ മാത്രം വീട്ടിലെ മാത്രം കാര്യമാകില്ല നിങ്ങളുടെ വീട്ടിലും ഇതൊക്കെ തന്നെയാവും അവസ്.
അപ്പൊ കാര്യം മൾട്ടിടാസ്കിങ് അറിയാത്തതല്ല ചെയ്യാത്തതാണ്.... അല്ലെങ്കിൽ... വേറെ നിവർത്തിയില്ലാത്തതുകൊണ്ട് ചെയ്തു പോകുന്നതാണ് ...

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******

Comments