പുതു വർഷ തീരുമാനകൾ
എല്ലവർക്കും ഇംഗ്ലീഷ് പുതുവർഷ ആശംസകൾ
ർണിം... ർണിം...
പതിവുള്ള അഞ്ചുമണി അലാറം
മുഖം കഴുകി, വിളക്ക് വെച്ഛ് അടുക്കളയിൽ എത്തിയപ്പോഴാണ് ഇന്ന് പുതു വർഷമാണെന്ന് ഓർമവന്നത്.
"പുതു വർഷ തീരുമാനങ്ങൾ ഒന്നും എടുത്തില്ലല്ലോ?"
ആലോചനയിൽ, ഫ്രിഡ്ജ് തുറന്ന് പാൽ കവർ എടുക്കുമ്പോളാണ് ഒരു സാമൂഹ്യ പ്രദിബദ്ദത ഉള്ള പുതു വർഷ തീരുമാനമാവാം എന്ന ആശയം ഉദിച്ചത്.
പാൽ കവറിന്റെ അറ്റം മുറിക്കാൻ കത്രിക എടുത്തപ്പോൾ തിരുവനന്തപുരം നഗര സഭയുടെ ഒരു കുറിപ്പ് ഓർമ വന്നു. പാൽ കവറിന്റെ അറ്റം മുഴുവനായി മുറിക്കരുത്. അറ്റം കുറച്ച് മുറിച്ച് പാൽ എടുക്കുക
പാൽകവറിന്റെ ആ
ചെറിയ കഷ്ണങ്ങൾ ഡ്രൈനേജ് സിസ്റ്റം ബ്ലോക്ക് ആക്കുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നു.
സാധാരണ അറ്റം മുഴുവൻ മുറിച്ചു കളഞ്ഞ പാൽ കവർ പാത്രത്തിലേക്ക് ചരിക്കും...
അറ്റം കുറച്ചു മുറിച്ഛ് പതിവുപോലെ പാൽ കവർ പാത്രത്തിലേക്ക് ചരിച്ചു. കവറിന്റെ മുറിച്ച കഷണത്തിന്റെ അറ്റത്തു തട്ടി പാൽ പകുതി പാത്രത്തിലും പകുതി നിലത്തും ...
പുതുവർഷം കെങ്കേമം ആയി തുടങ്ങി....
അപ്പൊ ഹാപ്പി ന്യൂ ഇയർ ...
Comments
Post a Comment