#23 - സമ്പാദ്യം-4


സമ്പാദ്യം-4

ഞാൻ സമ്പാദ്യത്തിന്റെ ചില അടിസ്ഥാന പ്രമാണങ്ങൾ പറയാം . ബാലിശമെന്നു തോന്നാം . പക്ഷെ ചിന്തിക്കുക .

പിന്നെ ഞാൻ പറയുന്നത് മുഴുവൻ കേൾക്കാനുള്ള ക്ഷമയും ചെയ്തു നോക്കാനുള്ള താല്പര്യവും കാണിക്കണം . ഇത് അംഗീകരിക്കാമെങ്കിൽ ഞാൻ പറയാം .

ശരി ഞാൻ ശ്രമിക്കാം .

ശ്രമിക്കാം എന്നല്ലാതെ ചെയ്യും എന്ന് ഉറപ്പ് തരണം. എന്നാലേ കാര്യമുള്ളു .

ശരി ചെയ്യാം .

സമ്പാദിക്കൽ എന്ന് പറഞ്ഞാൽ പണം കൈയിൽ വരുക എന്ന് മാത്രമല്ല അർത്ഥം .

പിന്നെ

ചിലവ് ചുരുക്കുക എന്ന് കൂടി ആണ് .

ഞാൻ എന്ത് ചിലവ് ചുരുക്കണം എന്നാണ് പറഞ്ഞു വരുന്നത് ?

ഞാൻ പറഞ്ഞില്ലേ പ്രാവർത്തികമാക്കി നോക്കാൻ പറ്റിയ ചില കാര്യങ്ങൾ പറയാം .

ഞാൻ തങ്ങൾക്ക് ഒരു രൂപ തരാൻ ഉണ്ടെന്ന് വിചാരിക്കുക . താങ്കൾ എന്ത് ചെയ്യും?

ഒരു രൂപയൊക്കെ പോട്ടെ എന്ന് വക്കും .

ശരി .

നിങ്ങള്ക്ക് ഓഫീസിൽ പോകാൻ എത്ര രൂപയാണ് ബസ് ചാർജ് ?

9 രൂപ .

അപ്പോൾ നിങ്ങൾ 8 രൂപ കൊടുത്താൽ കണ്ടക്ടർ സമ്മതിക്കുമോ ?

ഇല്ല .

പക്ഷെ 10 രുപ കൊടുത്തിട്ട് ഒരു രൂപ ബാക്കി തരാൻ ഉണ്ടെങ്കിൽ നിങ്ങൾ വേണ്ടെന്ന് വെക്കാറുണ്ട് അല്ലെ ?

പലപ്പോഴും ഉണ്ടാകാറുണ്ട്. പിന്നെ തരാം എന്ന് കണ്ടക്ടർ പറയും. ഞാൻ മറക്കും .

ഒരാൾ 24 രൂപ തരാൻ ഉണ്ടെങ്കിൽ താങ്കൾ ചോദിക്കുമോ?

പിന്നല്ലാതെ . വിയർത്തുണ്ടാക്കുന്ന പണമാണ് മാഷേ.

അപ്പോൾ ഒരു രൂപ വിയർത്തുണ്ടാക്കിയതല്ലേ ? അതെ പക്ഷെ ...അത് പോട്ടെ എന്ന് വിചാരിക്കും . എന്റെ സുഹൃത്തേ, അങ്ങനെയെങ്കിൽ 24 പ്രാവശ്യം ഒരു രുപ വേണ്ടെന്ന് വച്ചു എന്ന് ചിന്തിച്ചൂടെ ?

അതെങ്ങനെയാ ...

അതാണ് പ്രശനം. അപ്പോൾ ഇനി മുതൽ 1 രൂപ ആണെങ്കിലും ചോദിച്ചുമേടിക്കണം . സമ്മതിച്ചോ ?

ശരിയാണ് . എങ്ങനെ പോയാലും ഒരു പത്തു രൂപയെങ്കിലും അങ്ങനെ പോകാറുണ്ട് .

അപ്പോൾ ഇനി മുതൽ കുറച്ചു ചില്ലറ കൂടി ബാഗിൽ കരുതുക . ഒരു രൂപ ബാക്കി തരാനില്ലെങ്കിൽ 2 രൂപ തരാൻ പറയുക . ബാക്കി ഒരു രൂപ താങ്കൾ ചില്ലറയായി കൊടുക്കുക. സ്ഥിരമായി ഇങ്ങനെ പണമുണ്ടാക്കുന്ന കണ്ടക്ടർമാരും ഉണ്ട് . 50 ആളുകളോട് ഒരു ദിവസം ചില്ലറയില്ലെന്നു പറഞ്ഞാൽ അവരുടെ ഒരു നേരത്തെ ചിലവ് കഴിയില്ലേ ?

ശരിയാണല്ലോ ....

അപ്പോൾ ഒരു പത്തു രൂപ സമ്പാദിച്ചു എന്ന് പറയാം .

അതെങ്ങനെയാ . അത് എന്റെ പൈസ തന്നെ അല്ലെ ?

അതെ .

പക്ഷെ അത് താങ്കളുടെ കയ്യിൽ അല്ലല്ലോ ...കണ്ടക്ടറുടെ കയ്യിൽ ആയിരുന്നിലേ അത്  ?

ഹഹഹ ...അതെ .

ഇപ്പോൾ താങ്കൾ പത്തു  രൂപ സമ്പാദിച്ചു എന്ന് സമ്മതിക്കുമോ .

ശരിയാണ് ...സമ്മതിച്ചു . ഈ പത്തു രൂപയാണോ എന്റെ ചരിത്രം കേട്ടിട്ട് താങ്കൾക്ക് എന്റെ അനാവശ്യ ചിലവായി തോന്നിയത്‌ .

അല്ല . അതിനുമുൻപ്‌ ഒരു കാര്യം ... ഇപ്പോൾ നിങ്ങൾ പറഞ്ഞില്ലേ അനാവശ്യ ചിലവെന്ന് ...ഇങ്ങനെ ഉള്ള അനാവശ്യ ചിലവുകൾ കണ്ടുപിടിച്ചാൽ ചിലവു കുറയും . ആ ചിലവ് സമ്പാദ്യമായോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കാം . അല്ലേ ?

ശരിയാണ് . ഇനി എന്തൊക്കെയാണ് എന്റെ അനാവശ്യ ചിലവുകൾ എന്ന് കേൾക്കട്ടെ.

എല്ലാം അനാവശ്യ ചിലവുകളല്ല . പക്ഷെ ചില സാമ്പത്തിക ഇടപാടുകൾ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ചിലവു കുറക്കാൻ അതും നിയന്ത്രിക്കേണ്ടതാണ്.

ശേഷം അടുത്ത ലക്കത്തിൽ .

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******


Comments