സമ്പാദ്യം-3
ഒരു പത്തു സെൻറ് സ്‌ഥലം ഉണ്ട് . അത് വാങ്ങിച്ചപ്പൊ ഉണ്ടായിരുന്ന പണം മുഴുവൻ തീർന്നു .
പിന്നെ വീട് കെട്ടാൻ ലോൺ എടുത്തു . അതിപ്പൊ അടഞ്ഞു പോകുന്നു . ഞാൻ റിട്ടയർ ആകുമ്പോളേക്കും അത് അടഞ്ഞു തീരും .
പെൻഷൻ?
ആ നല്ല കാലമൊക്കെ പോയില്ലേ . ഇപ്പൊ കോണ്ട്രിബൂഷൻ പെൻഷൻ അല്ലെ .
അതൊന്നും ജീവിക്കാൻ മതിയാവില്ലല്ലോ ?
ആ ...അപ്പോഴേക്കും ചെക്കനെ ഒരു വഴിക്കാക്കണം . പിന്നെ അവൻ നോക്കുമല്ലോ .
നിങ്ങൾ അപ്പോൾ സമ്പാദ്യത്തെകുറിച് ഒന്നും ആലോചിച്ചിട്ടില്ല അല്ലെ ?
നിങ്ങളെ കൊണ്ട് തോറ്റു .
എന്റെ ശമ്പളത്തിൽ സമ്പാദിക്കാൻ എന്തെങ്കിലും ഉണ്ടെന്ന് ഇയാൾക്ക് തോന്നുന്നുണ്ടോ ?
ഇനി ഞാൻ സമ്പാദിക്കണമെങ്കിൽ കക്കാൻ പോകേണ്ടിവരും .
വീടിനു ചുറ്റും സ്‌ഥലം എത്ര ഉണ്ട് .
5 സെന്റിൽ പുരയിടം . ബാക്കി സ്‌ഥലം .
സ്‌ഥലത്തു വാഴ , തെങ്ങു എന്തെങ്കിലും .
ഒരു തെങ്ങു ഉണ്ട് . പിന്നെ ഒന്നു രണ്ടു വാഴ . എന്റെ ബിയോഡേറ്റ പൂരിപ്പിച്ചു കഴിഞ്ഞില്ലേ . ഇനീം സമ്പാദ്യം എന്ന് ചോദിയ്ക്കാൻ പോകുകയാണോ ...
അതെ .
നിങ്ങള്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ .
ഹഹഹ ...ഇല്ല .
അപ്പൊ താങ്കൾ പറയാൻ വരുന്നത് ...എനിക്ക് സമ്പാദിക്കാൻ പറ്റുമെന്നാണോ ?
അതെ .
ഓഹോ ...അതൊന്ന് കേൾക്കണമല്ലോ ...
ശേഷം അടുത്ത ലക്കത്തിൽ
Comments
Post a Comment