#20 - സമ്പാദ്യം-2

സമ്പാദ്യം-2

താങ്കളുടെ മാസവരുമാനം എങ്ങനെയാ താങ്കളുടെ കയ്യിൽ എത്തുന്നത് ?

ബാങ്ക് വഴി . ഇപ്പൊ എല്ലാവരുടെയും ശമ്പളം ബാങ്ക് വഴി ആണല്ലോ .

അപ്പൊ ആവശ്യത്തിനുള്ള പണം എടിഎം വഴി എടുക്കും ,അല്ലേ ?

അതെ . വീടിൻ്റെ ലോൺ നേരിട്ട് ബാങ്കിൽ നിന്ന്  പോകും . ബാക്കി എടിഎം വഴി എടുക്കും .

എത്ര എടുക്കും ?

അതിപ്പൊ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം വേണ്ടി വരും .

അരിക്കടക്കാരൻ , പലചരക്കുകടക്കാരൻ , പച്ചക്കറികടക്കാരൻ , പാൽക്കാരൻ , പത്രക്കാരൻ ഇത്യാദി വീട്ടിലെ ആവശ്യങ്ങൾക്കും പിന്നെ കുട്ടികളുടെ സ്കൂൾ ഫീസ് , ട്യൂഷൻ ഫീസ് എല്ലാത്തിനും പണം എടിഎം തന്നെ ശരണം.

പിന്നെ എന്തെങ്കിലും ?

കഴിഞ്ഞില്ല.

പിന്നെ പാത്രക്കുറി , സ്വർണ്ണക്കുറി , മൊബൈൽ റീച്ചാർജ് (അവൾടേം എന്റേം) കറന്റ് ബില്ല് , വാട്ടർ ബില്ല് , കേബിൾ ബില്ല് , പിന്നെ അല്ലറ ചില്ലറ ചിലവുകൾ വേറേം ....

അപ്പൊ സമ്പാദ്യം ?

ഒരു ചെറിയ തുക ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടിട്ടുണ്ട് . പിന്നെ എന്റെ ഓഫീസിലെ സ്റ്റാഫ് കുറി ...ഓ ..അത് കിട്ടീട്ടു വേണം ടീവി ഒന്ന് LCD ആക്കാൻ ... ഇപ്പൊ എല്ലാര്ക്കും LCD അല്ലെ ...

പിന്നെ അയൽക്കൂട്ടം കുറി ...അത് കിട്ടീട്ട് വേണം മകൾക്ക് ഇത്തിരി പൊന്ന് മേടിക്കാൻ . അവളുടെ കല്ല്യാണം ആകുമ്പോളേയ്ക്ക് ഒരു എന്തെങ്കിലും ഉണ്ടാകുമല്ലോ .

അടുത്ത ബോണസ് കിട്ടുമ്പൊ ഭാര്യയുടെ കമ്മൽ ഒന്ന് മാറ്റി മേടിക്കണം . പിന്നെ മകന് ഒരു സൈക്കിളും .

ഇതൊക്കെ കേട്ടിട്ട് ഇനീം എന്റെ സമ്പാദ്യം എന്താണ് എന്ന് ചോദിക്കരുത് . ഇതൊക്കെയാണ് എന്റെ അവസ്‌ഥ .

ഞാൻ അങ്ങനെ രണ്ടറ്റോം മുട്ടിച്ചു കൊണ്ട് പോകുന്നു ...അല്ല നിങ്ങളാണെങ്കിലും ഇങ്ങനൊക്കെ അല്ലെ ചെയ്യുക ...

ശേഷം അടുത്ത ലക്കത്തിൽ ...

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******


Comments