#19 - സമ്പാദ്യം-1


സമ്പാദ്യം-1

എന്തിനാണ് ജോലി ചെയ്യുന്നത് ?

പണം കിട്ടാൻ . അല്ലാതെ എന്തിനാ ?

ഇപ്പൊ എത്ര പണം ബാങ്കിൽ ഉണ്ട് ?

ഓ ..എന്ത് പറയാനാ , വരുന്നതും പോകുന്നതും ഒരുമിച്ചാ.

അപ്പൊ ജോലി കൊണ്ട് എന്ത് പ്രയോജനം ?

നിങ്ങൾക്ക് എന്താ വട്ടുണ്ടോ ?

വീട്ടിലെ കാര്യങ്ങളൊക്കെ നടത്താൻ നിങ്ങൾ പണം തരുമോ ?

ഇല്ല .

പിന്നെ ഇമ്മാതിരി കൊനിഷ്ട് ചോദ്യങ്ങൾ ചോദിക്കരുത് .

അപ്പൊ നിങ്ങളുടെ ജോലി പോയാൽ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും ?

ഒന്ന് പോടോ ...കരിനാക്ക് വളയ്ക്കാതെ .

അതൊക്കെ അങ്ങനെ നടന്നുപോകും ...ദൈവം ഒരാൾ മുകളിൽ ഉണ്ടല്ലോ .

ഈ സംഭാഷണത്തിൽ നിങ്ങൾക്ക് നിങ്ങളെ കാണാമെങ്കിൽ ...നിങ്ങൾ സമ്പാദ്യം എന്നതിനെക്കുറിച് ചിന്തിക്കേണ്ടിയിരിക്കുന്നു .

നിങ്ങൾക്ക് പ്രായം എന്തായാലും, സമ്പാദ്യം എന്ന വിഷയം തീർച്ചയായും അറിഞ്ഞിരിക്കണം .

നിങ്ങളുടെ വരും തലമുറയെ സമ്പാദ്യത്തിനെ കുറിച്ച്  പഠിപ്പിക്കുകയും വേണം .

നമ്മൾ സ്ക്കൂളിലും കോളേജിലും പഠിക്കുന്നത്  പണം കിട്ടാനുള്ള ഒരു വഴി എന്ന നിലക്കാണ് .

എന്നാൽ ആ പണം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് മാത്രം എവിടെയും പഠിക്കുന്നില്ല .

പണം എന്നതിന്റെ മൂല്ല്യവും മൂല്യച്ചുതിയും എങ്ങനെ എന്നത് നമ്മൾ എവിടെയെങ്കിലും പഠിച്ചിട്ടുണ്ടോ ?

ഇനി ഉണ്ടെങ്കിൽ സ്വന്തം സമ്പാദ്യത്തിൽ അതെങ്ങനെ എന്ന് നോക്കിയിട്ടുണ്ടോ ?

ഞാൻ ഈ വിഷയത്തിൽ ഒരു ജ്ഞാനി ഒന്നും അല്ല എന്നാൽ നിങ്ങളെ പോലെ സമ്പാദ്യം ഒന്നും ഇല്ല എന്ന എന്റെ തിരിച്ചറിവ് എന്നെ ഒരുപാട് ചിന്തിപ്പിച്ചു .

എന്റെ സമ്പാദ്യ ചിന്തകൾ എന്റെ മാത്രം സൃഷ്ടിയാണ് . എനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങൾ .

(നിങ്ങൾക്ക് വിയോജിക്കാം . നിങ്ങൾ തെറ്റെന്ന് സ്ഥാപിച്ചാൽ ഞാൻ അംഗീകരിക്കാൻ തയ്യാറാണ് . )

അടുത്ത ലക്കത്തിൽ വീണ്ടും കാണാം .....

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******


Comments