പൈസയും സാഹചര്യവും
ഒരു രൂപ ബാക്കി തരാത്ത കണ്ടക്ടരോട് അത് ചോദിക്കാൻ മിനക്കിടാത്ത ഒരു പാട് പേർ ഉണ്ട്...ശരിയല്ലേ?
എന്നാൽ നിങ്ങളുടെ കയ്യിൽ 6 രൂപ ഉണ്ട്. 7 രൂപ ബസ്സ് ചാർജ് ഉള്ള ഒരു സ്ഥലത്തേക്ക് പോകണം എന്ന് വിചരിക്കൂ .... ബസ്സ് കണ്ടക്ടർ സമ്മതിക്കും എന്ന് നിങ്ങള്ക്ക് തോന്നുണ്ടോ?
അപ്പോൾ നേരത്തെ പറഞ്ഞ ഒരു രൂപക്കു വിലയുണ്ട് .
അത് 30 ദിവസം ആവുമ്പോൾ 30 രൂപയും ഒരു കൊല്ലം ആവുമ്പോൾ 360 രൂപയും ആവും...
360 രൂപ വെറുതെ കളയുമോ?
ഇല്ല.
സാഹചര്യം 2:
മൊബൈലിൽ ഒരു ദിവസം നോക്കുമ്പോൾ കാളർ ടോൺ വന്നിരിക്കുന്നു ...നല്ല രസമുണ്ട് ...പക്ഷെ നിങ്ങൾ ആവശ്യപെട്ടിട്ടില്ല . 35 രൂപ അതിലേക്കായി ഈടാക്കിയിരികുന്നു.
നിങ്ങൾ അത് നിര്ത്താനുള്ള മെസ്സേജ് അയച്ചു ..അങ്ങനെ കാളർ ടോൺ നിർത്തലായി. 35 രൂപയല്ലേ അത് പോട്ടെ അല്ലേ..ഇനി അത് കിട്ടാൻ ഒരു ആയിരം വട്ടം കസ്റ്റമർ കെയറിൽ വിളിക്കണം ...പോട്ടെ...
നിങ്ങൾ ഓഫീസിൽ നിന്ന് ഇറങ്ങാൻ വെയ്കി. വീടിലേക്ക് വിളിക്കാൻ നോക്കിയപ്പോൾ മൊബൈലിൽ പൈസ തീർനിരികുന്നു.....എന്ത് ചെയ്യും ...
കസ്റ്റമർ കെയറിൽ വിളിച്ച് വീട്ടിൽ ഒന്ന് അറിയിക്കാൻ പറയാം ....അല്ലേ ....
സാധനങ്ങൾ വാങ്ങുമ്പോൾ എന്നും ചില്ലറക്ക് പകരം മിട്ടായി കൊടുത്ത കടക്കാരന് ഒരു ദിവസം സാധനം വാങ്ങിയതിനു പകരമായി അയാൾ തന്ന മിട്ടായി (ഒരു ഭരണിയിലാക്കി ) നല്കിയ കഥ നിങ്ങളും കേട്ടിട്ടുണ്ടാകും ...
നമ്മൾ പോട്ടെ എന്ന് വിചാരിച്ചു കളയുന്ന ഓരോ രൂപയും വിലപെട്ടതാണ് എന്ന് ഓർക്കുക ...
ഇങ്ങനെ എത്രയോ സാഹചര്യങ്ങൾ നിങ്ങല്കും പറയാൻ ഉണ്ടാകും ...
Comments
Post a Comment