#14 - കുട്ടികൾക്കൊപ്പം

നിങ്ങൾ നിങ്ങളുടെ കുട്ടികൾക്കൊപ്പം കളിക്കാറുണ്ടോ?



എന്റെ നാലു വയസ്സായ മകൾക്കൊപ്പം കളിയ്ക്കാൻ 

ഞാൻ ശ്രമിക്കാറുണ്ട്?


അവളുടെ ഭാവനാലോകത്തിൽ കളിക്കുക എന്നത് ഒരു പ്രൊജക്റ്റ്‌ 

നോക്കി നടത്തുന്നതിനെക്കാൾ ബുദ്ധിമുട്ടായി തോനാറുണ്ട്.


എത്ര ലളിതമായ ഭാവനകൾ ... അവൾ തന്നെ അവളുടെ 

അനുഭവങ്ങളെ കോർത്ത്‌ ഉണ്ടാകുന്ന വലിയ ഭാവനകൾ, 

കളികൾ, ചെറിയ വലിയ വർത്തമാനങ്ങൾ, പിടി വാശികൾ, 

നിഷ്കളംഗമായ ചോദ്യങ്ങൾ...


അവൾ വലുതാവേണ്ട എന്ന് പലപ്പോഴും തോനാറുണ്ട് .... 

അവളുടെ ഈ നിഷ്കളംഗത്വം, ഭാവനകൾ എല്ലാം ഈ 

വലിയ ലോകം മാറ്റിമറിക്കില്ലേ.....

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******

Comments