#5 - നമ്മുടെ ഭക്ഷണം

നമ്മുടെ ഭക്ഷണം

അടുക്കള തോട്ടം പുതിയ ഒരു ട്രെൻഡ് ആണ് . തമിഴന്റെം തെലുങ്ങന്റെം വിഷമടിച്ച പച്ചക്കറി കഴിച്ചു രോഗം മേടിച്ചു ജീവിക്കുന്ന കേരളീയര്കുണ്ടായ ബോധോദയം.

പണ്ടു കാലത്തിലേക്ക് തിരിച്ചു പോകാനുള്ള ശ്രമമാണോ അതോ പഴയതിന്റെ നല്ലതിനെ മനസ്സിലാക്കി ഉൾകൊള്ളാനുള്ളതിന്റെ ഭാഗമാണോ എന്ന് അറിയില്ല.

പണ്ടത്തെ വീടുകളുടെ തൊടികൾ, പച്ചക്കറി തോട്ടങ്ങൾ എല്ലാം തന്നെ ജീവിത ചര്യയുടെ ഭാഗമായിരുന്നു. മുത്തശ്ശിയും മുത്തശ്ശനും തൊട്ടു കൊച്ചു മക്കൾ വരെ അതിന്റെ ഭാഗമായിരുന്നു .

പച്ചകറിക്ക് മണ്ണ് ഒരുക്കൽ മുതിർന്നവരുടെ ജോലി ആയിരുന്നെങ്കിൽ, വിത്തിടലും വെള്ളം നനക്കലും, കള പറിക്കലും, കുട്ടികളുടെയും സ്ത്രീകളുടെയും ജോലി ആയിരുന്നു .

സമയമില്ല എന്നൊന്ന് ഉണ്ടായിരുന്നില്ല. പീടികയിൽ കിട്ടില്ലേ പിന്നെ എന്തിനാ എങ്ങനെ ബുദ്ധിമുട്ടുന്നത് എന്ന മനോഭാവം ഉണ്ടായിരുനില്ല എന്നതാവും കൂടുതൽ ശരി. ഒരു രൂപ കുറച്ചു ചിലവാക്കാൻ പറ്റിയാൽ അത്രെയും നന്ന് എന്ന് ആളുകൾ ചിന്തിച്ചിരുന്നു. അതൊക്കെ ആവാം അന്നത്തെ ശീലങ്ങളുടെ കാരണം. നല്ല ഭക്ഷണവും ആരോഗ്യവും അതിന്റെ ഭാഗമായി ജീവിതത്തിൽ വന്നു ചേർന്നതാവം

നമ്മുടെ തൊടികളിൽ എന്തൊക്കെ ഉണ്ടായിരുന്നു എന്ന് ഒന്ന് നോക്കിയാൽ നമ്മുടെ അടുക്കളകളിലെ വിഭവ വൈവിധ്യം മനസിലാക്കാം .

മുരിങ്ങ: മുരങ്ങയില ഉപ്പേരി, മുരങ്ങയില കൂട്ടാൻ, മുരിങ്ങ പൂ തോരൻ , മുരിങ്ങ സാമ്പാർ, മുരിങ്ങ ഉപ്പേരി

(ഉപ്പേരി എന്ന പാലക്കാടൻ ഭാഗത്തുള്ള പ്രയോഗം മെഴുക്കുപുരട്ടി എന്ന അർത്ഥത്തിലാണ്)

പയർ : പയർ ഉപ്പേരി , പയര്കോണ്ടാട്ടം , പയറിന്റെ ഇല ഉപ്പേരി

മത്തൻ : മത്തൻ കൂട്ടാൻ , മൊളോഷ്യം, മത്തന്റെ ഇല ഉപ്പേരി

കുമ്പളം : കൂട്ടാൻ , ഓലൻ

ചീര : കൂട്ടാൻ , ഉപ്പേരി

കറമൂസ് (പപ്പായ)  : കൂട്ടാൻ , ഉപ്പേരി

ചക്ക : ഇടിച്ചക്ക ഉപ്പേരി , കൊത്ത് ചക്ക ഉപ്പേരി , മൂത്ത ചക്ക ആയാലോ -  കൂട്ടാൻ , മൊളോഷ്യം , ചക്ക പഴുത്താൽ  - ചക്ക വരട്ടി പായസം , ഇലഅട, ചക്ക കുരു ഉപ്പേരി

മാങ്ങ : കണ്ണിമാങ്ങാ അച്ചാർ, പഴുത്ത മാങ്ങകൂട്ടാൻ

പൂളകിഴങ്ങ് ( കപ്പ / കൊള്ളി): ഉപ്പേരി , കൂട്ടാൻ , കൊണ്ടാട്ടം

വാഴ: കായ ഉപ്പേരി, കായ വറുത്തത് , ഉണ്ണിപിണ്ടി ഉപ്പേരി , കൊടപ്പൻ തോരൻ

 ചുക്കുറുമാണി   (മധുര ചീര ) : ഉപ്പേരി

വടുകപുളി നാരങ്ങ : അച്ചാർ

കയപ്പക്ക : ഉപ്പേരി , കൊണ്ടാട്ടം

ചേമ്ബ്: മൊളോഷ്യം , ചേമ്ബ് ഇല ഉപ്പേരി

ചേന : കൂട്ടാൻ , ചേന തണ്ട് മൊളോഷ്യം , ചേന പൂവ് മൊളോഷ്യം, കാട്ടു ചേന തണ്ട് മൊളോഷ്യം

കാച്ചിൽ :മൊളോഷ്യം

കോവക്ക: ഉപ്പേരി

കൂർക്ക : ഉപ്പേരി

കൂവ: പായസം

പുളി , നാളികേരം, മഞ്ഞൾ , ഇഞ്ചി അങ്ങനെ പാചകത്തിനുള്ള മേമ്പൊടി സാധനങ്ങൾ.

ഇനി കുറെ 'കോംബിനേഷനുകൾ': കായേം ചേനേം ഉപ്പേരി , കയ്പക്കേം ചക്ക കുരും ഉപ്പേരി, മാങ്ങേം ചക്കകുരും കൂട്ടാൻ , കായേം പയറും ഉപ്പേരി , വിവിധ ചേരുവ സാമ്പാർ അങ്ങനെ ഒരുപാട് എണ്ണം...

ഇതല്ലേ നമ്മുടെ 'വെറയിറ്റി' .....

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******

Comments